മെഡിസിൻ ബോക്സ്
ഹീലിംഗ് ഹാൻഡ്സ് - ഹെൽപ്പിംഗ് ഹാൻഡ്സ് എന്ന പേരിൽ നായരമ്പലം ഗ്രാമപഞ്ചായത്തിൽ മെഡിസിൻ ബോക്സ് സ്ഥാപിച്ചു.
ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ പഞ്ചായത്തിൽ സ്ഥാപിചിട്ടുള്ള മെഡിസിൻ ബോക്സിൽ നിക്ഷേപിക്കുന്നതു വഴി മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് കൈത്താങ്ങാകുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിഷ ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ഹീലിംഗ് ഹാൻഡ്സ് കൂട്ടായ്മയുടെ പ്രസിഡൻ്റ് കെ.എ. നാസർ അദ്ധ്യക്ഷത വഹിച്ചു. പീസ് ലൗവേഴ്സ് സംഘടനാ പ്രസിഡൻ്റ് കെ.കെ. അലികുഞ്ഞ് പദ്ധതി വിശദീകരണം നടത്തി, സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ. ഗിരീശൻ, വിജില രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എം.എസ്. സുമേഷ്, വി.ആർ. മധു, ഹേന വിജയരാജ്, ജിൻഷ ബാലാജി, ജിതിൻ പി.എ., സീന ആൻ്റണി, ജെയ്നി സേവ്യർ, കെ.എ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.