താൽപ്പര്യപത്രം

📢 താൽപ്പര്യപത്രം

നായരമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നെടുങ്ങാട് പി.എച്ച്.സി. സബ് സെന്റർ നിർമ്മിക്കുന്നതിനായി നിർമാണത്തിന് അനുയോജ്യമായ, അവകാശ തർക്കങ്ങൾ ഇല്ലാത്ത 5 സെന്റ് സ്ഥലം പഞ്ചായത്തിന് വിലയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു.

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 06/07/2026 തീയതിക്കകം നായരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 06/07/2026 
☎ കൂടുതൽ വിവരങ്ങൾക്ക്

പ്രവൃത്തി ദിവസങ്ങളിൽ
നായരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ്
ഫോൺ : 0484 2493339