പഞ്ചായത്ത് ഗ്രൌണ്ട് നവീകരണത്തിൻറെ നിർമ്മാണ ഉദ്ഘാടനം
ഹൈബി ഈഡൻ എം.പി. എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച 54.5 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന നായരമ്പലം ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൻ്റെ നവീകരണത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ശ്രീ. ഹൈബി ഈഡൻ എം.പി. നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോബി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.ആർ. ഗിരീശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അനിത തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിഷ ശ്രീരാജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ വിജില രാധാകൃഷ്‌ണൻ, മേവിസ് ബിബിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.പി. ജെ. ജസ്റ്റിൻ, നീതു ബിനോദ്, പഞ്ചായത്തംഗങ്ങളായ ജെയ്നി സേവ്യർ, എം.എസ്. സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.