കേരളോത്സവം സമാപനം
നായരമ്പലം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 വിജയികൾക്കുള്ള സമ്മാന വിതരണം ബഹു: ടോണി ചമ്മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നായരമ്പലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോബി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
68-ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ 600 മീറ്റർ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അമീഷ കെ.ജെ., ബാറ്റ്മിൻ്റൺ വെങ്കല മെഡൽ നേടിയ സൗരവ് കൃഷ്ണ കെ.എസ്., കായികാധ്യാപകൻ സാധിക് കെ.എ. എന്നിവരെ ഗ്രാമപഞ്ചായത്ത് ആദരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അനിത തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിഷ ശ്രീരാജ്, ബ്ലോക്ക് പഞ്ചായംഗങ്ങളായ അഡ്വ. പി.ജെ. ജെസ്റ്റിൻ, നീതു ബിനോദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ.ആർ. ഗിരീശൻ, മേവിസ് ബിബിൻ, വിജില രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എം.എസ്. സുമേഷ്, ജിതിൻ പി.എ., രമ്യ ബ്രിജേഷ്, ഹേന വിജയരാജ്, വി.ആർ. മധു, ജെയ്നി സേവ്യർ, സീന ആൻ്റണി, നിജോ ജോസഫ്, ജിതിൻലാൽ, സുമ വേണു, ജിൻഷ ബാലാജി, എം.പി. ഷിബു പഞ്ചായത്ത് സെക്രടറി നിരഞ്ജന പി. തുടങ്ങിയവർ സംസാരിച്ചു.


