ഭാരത് സെൻസസ് 2027 സന്ദേശയാത്ര
നായരമ്പലം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭാരത് സെൻസസ് 2027 സന്ദേശ യാത്ര നടത്തി.
അസിസ്റ്റൻ്റ് കളക്ടർ ഋതിക്ക് രഞ്ജൻ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജിഷ ശ്രീരാജ് സ്വാഗതം പറഞ്ഞു. തഹസിൽദാർ നിഷാന്ത് മോഹൻ, സെൻസസ് ക്ലർക്ക് രാജേഷ് , വില്ലേജ് ഓഫീസർ ജാൻസി ജോസ് , അസിസ്റ്റൻ്റ് വില്ലേജ് ഓഫീസർ സനൽകുമാർ, സെൻസസ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്യക്ഷരായ മേവിസ് ബിബിൻ, എൻ.ആർ. ഗിരീശൻ, വിജില രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ നിജോ ജോസഫ്, ജെയ്നി സേവ്യർ, രമ്യ ബ്രിജേഷ്, ജിൻഷ ബാലാജി, എം.എസ്. സുമേഷ്, എൻ.പി. ഷിബു, സീന ആൻ്റണി, ഹേന വിജയരാജ്, സുമ വേണു വി.ആർ. മധു, ജിതിൻ ലാൽ, ജിതിൻ പി.എ. എന്നിവർ പങ്കെടുത്തു. സന്ദേശയാത്രയ്ക്ക് മുന്നോടിയായി സെൻസസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉദ്യോഗസ്ഥർ സെൻസസ് ഡ്യൂട്ടിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.