ഔഷധകഞ്ഞി വിതരണം
നായരമ്പലം ഗവ ആയുർവേദ ആശുപത്രിയിൽ 17/7/26ന് ഔഷധകഞ്ഞി വിതരണം നടത്തി. രാവിലെ 9.30 ന് നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ ശ്രീരാജ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നായരമ്പലം ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ശ്രീലേഖ എം എസ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോബി വർഗീസ് ഔഷധക്കഞ്ഞി വിതരണ ഉദ്ഘാടനം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേവിസ് ബിബിൻ, വാർഡ് മെമ്പർമാരായ ശ്രീമതി സുമ വേണു, ശ്രീമതി ഹേന ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ വിദ്യ ബി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ വിനീത പി കർക്കിടകചര്യയെ കുറിച്ചു ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തുടർന്ന് ഓ. പി, ഐ. പി രോഗികൾക്കും, പഞ്ചായത്ത്, സബ് ട്രഷറി ജീവനക്കാർ ഉൾപ്പെടെ നൂറോളം പേർക്ക് ഔഷധക്കഞ്ഞി വിതരണവും നടത്തി.