വാർത്തകള്‍
📢 ഭിന്നശേഷിക്കാർക്കായി Divyang Career Portal
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളെയും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ Divyang Career Portal എന്ന തൊഴിൽ നൈപുണ്യ വികസന പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും, തൊഴിൽ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും, അനുയോജ്യമായ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിനും ഈ പോർട്ടൽ സഹായകമാകും.
ഈ സേവനം പ്രയോജനപ്പെടുത്താവുന്നവർ:
- സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾ
- ബഡ്സ് സ്കൂളുകളിലെ വിദ്യാർത്ഥികൾ
- VTC (Vocational Training Centre) വിദ്യാർത്ഥികൾ
- ഭിന്നശേഷിയുള്ള തൊഴിൽ അന്വേഷകർ