ലക്ഷ്യം

ഓപ്പറേഷൻ തുഫാൻ 2.0 — ലഹരിക്കെതിരെ നമ്മുടെ നാട്
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി നായരമ്പലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും പദയാത്രയും സംഘടിപ്പിച്ചു.
2026 സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകിട്ട് 3.30ന് നായരമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, സത്യവാചകം ചൊല്ലിക്കൊടുക്കൽ, പദയാത്ര തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ലഹരിക്കെതിരെ ഒരുമിക്കാം… നമ്മുടെ നാടിനായി!
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും സഹകരിച്ച് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് പഞ്ചയത്തുകളിൽ തുടക്കമായി.
നായരമ്പലം ഗ്രാമപഞ്ചായത്തിൽ നടന്ന തൂഫാൻ 2.0 പരിപാടിയുടെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി വിവിധ തലങ്ങളിൽ ബോധവത്കരണ ക്ലാസുകളും പ്രവർത്തനങ്ങളും നടത്തുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പരിപാടിയിൽ ചൂണ്ടിക്കാട്ടി.
“ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ” എന്ന ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനം, പോലീസ്, എക്സൈസ് വകുപ്പ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ എന്നിവയുടെ ഏകോപനത്തോടെ തുടർപ്രവർത്തനങ്ങൾ നടത്തും.
