ദേശീയ പൾസ് പോളിയോ
💉 ദേശീയ പൾസ് പോളിയോ ദിനം 2026
നായരമ്പലം ഗ്രാമപഞ്ചായത്ത്
📅 ജൂൺ 28
ദേശീയ പൾസ് പോളിയോ ദിനത്തോടനുബന്ധിച്ച് നായരമ്പലം ഗ്രാമപഞ്ചായത്തിൽ പോളിയോ നിർമാർജന യജ്ഞം വിജയകരമായി സംഘടിപ്പിച്ചു. കുട്ടികളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ദേശീയ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ നടന്നു.
📍 പഞ്ചായത്ത് തല ഉദ്ഘാടനം
നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗ്ഗീസ് നിർവഹിച്ചു.
ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുസ്മിത, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

നായരമ്പലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഹെൽത്ത് സബ് സെന്ററുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ 14-ഓളം പോളിയോ ബൂത്തുകളിലായി 920-ഓളം കുട്ടികൾക്ക് പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ വിജയകരമായി നൽകി.
ജനങ്ങളുടെ മികച്ച സഹകരണത്തോടെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സംയോജിത പ്രവർത്തനത്തിലൂടെയും പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു.
📸 പരിപാടിയുടെ ചിത്രങ്ങൾ