🌱🌱നായരമ്പലം ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോബി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ആർ ഗിരീശൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ ജസ്റ്റിൻ ഞാറ്റുവേല ചന്ത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നിമ്മി പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിന് കൃഷി ഓഫീസർ ശ്രീ. റഷീദ് ടി എം നന്ദി രേഖപ്പെടുത്തി.
ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷക രജിസ്ട്രി, WBCIS, വിള ഇൻഷുറൻസ് ഹെൽപ്പ് ഡെസ്ക്, വിള ആരോഗ്യ ക്ലിനിക്ക് എന്നീ സേവനങ്ങളോടൊപ്പം പങ്കെടുത്ത കർഷകർക്ക് പച്ചക്കറി വിത്തും തൈകളും സൗജന്യമായി വിതരണം നടത്തി