പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ജോബി വർഗ്ഗീസ്

പ്രസിഡൻ്റ്

ജിഷ ശ്രീരാജ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ ആർ ഗിരീശൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജില രാധാകൃഷ്ണൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേവിസ് ബിബിൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിരഞ്ജന പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര്    :   നായരമ്പലംവിസ്തീര്‍ണ്ണം                                 :    12.32 ച.കി.മീറ്റര്‍വില്ലേജ്                                         :   നായരമ്പലംബ്ലോക്ക്                                         :    വൈപ്പിന്‍താലൂക്ക്                                       :    കൊച്ചിജില്ല                                              ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോകസന്ദേശത്തിൽ ഈ പ്രദേശത്തെ നെടുങ്ങാട് എന്ന സ്ഥലത്തെക്കുറിച്ച് പരാമർശമുണ്ട്. പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള വിശാലമായ കായലിലൂടെ നടത്തുന്ന തോണിയാത്രയ്ക്കിടെ വിശ്രമിക്കാൻ അനുയോജ്യമായ ഒരു സങ്കേതമായിരുന്നു നെടുങ്ങാട് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലെ പുതിയേടം കോവിലകം, ക്ഷേത്രസങ്കേതങ്ങൾ എന്നിവ കൊച്ചി മഹാരാജാവിന്റെ വിശ്രമകേന്ദ്രങ്ങളായും അറിയപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക